Indian expand_more

തമിഴ് തായ് വാഴ്ത്തിന് എഴുന്നേറ്റ് നിന്നില്ല; തര്‍ക്കം, ബഹളം

Admin | indian | Feb 02 2022

ചെന്നൈയിലെ റിസര്‍വ് ബാങ്ക് ഓഫിസില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വാക്കുതര്‍ക്കം. ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുള്ള തമിഴ് തായ് വാഴ്ത്ത് ചൊല്ലുന്നതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എഴുന്നേല്‍ക്കാതിരുന്നതാണ് പ്രശ്നമായത്. ഇതു കണ്ടു നിന്നവര്‍ ചോദ്യം ചെയ്തു. തമിഴ് തായ് വാഴ്ത്ത് അടുത്തിടെ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ പരിപാടികളുടെ ആരംഭത്തില്‍ ഇവ ചൊല്ലണമെന്നും ഈസമയം ശാരീരിക ബുദ്ധിമുട്ടില്ലാത്ത മുഴുവന്‍ ആളുകളും എഴുന്നേറ്റു നില്‍ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവും ഇവിറക്കിയിരുന്നു.

arrow_upward