Indian expand_more

മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

Admin | indian | Feb 14 2022

മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ബാബുവിനെ (23) രക്ഷിക്കാൻ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യം. കരസേനയുടെ രണ്ടു യൂണിറ്റാണ് മലമുനമ്പിൽ തമ്പടിച്ച് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. 48 മണിക്കൂർ നീണ്ട ശ്രമകരമായ യത്‌നങ്ങൾക്കൊടുവിൽ രാവിലെ പത്തു മണിയോടെ ബാബുവിനെ സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഓപറേഷൻ പാലക്കാട് എന്ന ഹാഷ് ടാഗോടെയാണ് സൈന്യം രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചത്. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജും ടീമിലുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ പ്രദേശത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വലിയ വടം കെട്ടി ഇറങ്ങുകയായിരുന്നു. രാവിലെ ഒൻപതരയോടെ ബാബുവിന്റെ അടുത്തെത്തിയ സൈനികർ ഭക്ഷണവും വെള്ളവും നൽകി. ധൈര്യം നൽകിയ ശേഷം കയറിൽ കെട്ടി മുകളിലേക്കെത്തിച്ചു. തന്‍റെ ജീവന്‍ രക്ഷിച്ച സൈനികര്‍ക്ക് സുരക്ഷിത സ്ഥാനത്തെത്തിയ ശേഷം ബാബു നല്‍à´•à´¿à´¯ ചുംബനത്തില്‍ എല്ലാമുണ്ടായിരുന്നു. സ്‌നേഹവും ആശ്വാസവും കരുതലുമെല്ലാം.

arrow_upward