Indian expand_more

കേരളത്തിൽ കനത്ത ചൂട് ,വൈദ്യുതി ഉപയോഗം കുതിക്കുന്നു

Admin | indian | Mar 07 2022

വേനൽച്ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൂടിൽ നിന്നു രക്ഷ നേടാനായി എയർകണ്ടിനഷറിന്റെയും ഫാനിന്റെയും  ഉപയോഗം  വർധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാൻ കാരണം. കഴിഞ്ഞ ദിവസം  സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 82.57 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം വരെ പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. 2021 മാർച്ച് 19നു രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബിയുടെ റെക്കോർഡ്. à´ˆ വർഷം à´ˆ റെക്കോർഡ് മറികടക്കുമെന്നാണു കരുതുന്നത്. സംസ്ഥാനത്തെ വൈദ്യുത വകുപ്പിന്റെ ഡാമുകളിൽ എല്ലാം കൂടി 2767.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉപയോഗം വർധിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനവും വർധിപ്പിച്ചിട്ടുണ്ട്. ഉൽപാദനം വർധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഒക്ടോബറിൽ മഴ ലഭിച്ചതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വെള്ളം സംഭരണികളിൽ ശേഖരിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണ്. 

സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ ജലനിരപ്പ് 2376.24 അടിയാണ്. ഇത് സംഭരണശേഷിയുടെ 70 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 2367.46 അടിയായിരുന്നു.

arrow_upward