Indian expand_more

കേരളത്തിൽ കനത്ത മഴ; 10 ജില്ലകളിൽ യെലോ അലർട്ട്

Admin | indian | Apr 18 2022

തിങ്കളാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയും കാറ്റും തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ് (2.51 സെന്റിമീറ്റർ). മഴ കനത്തതോടെ സംസ്ഥാനത്തു ചൂടു കാര്യമായി കുറഞ്ഞു. കൂടിയ ചൂടുള്ള പാലക്കാട്ടെ താപനില 31.5 ഡിഗ്രി സെൽഷ്യസ് ആണ്. കേരളതീരത്തും അതിനോടു ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് അധികൃതരുടെ നിർദേശമുണ്ട്.

arrow_upward