Indian expand_more

മോർബി തൂക്കുപാലം ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Admin | indian | Nov 14 2022

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി 14ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കോടതിയിൽ റിപ്പോർട്ട് നൽകണം. 

മാച്ചു നദിയിൽ ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ച തൂക്കുപാലം കഴിഞ്ഞ 30ന് ആണ് തകർന്നത്. കഴിഞ്ഞ 26ന് 7 മാസത്തെ അറ്റകുറ്റപ്പണിക്കു ശേഷമാണ് പാലം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. മോർബിയിലുള്ള അജന്ത ക്ലോക്ക്, ഇ ബൈക്ക് എന്നിവയുടെ നിർമാതാക്കളായ ഒറിവ ഗ്രൂപ്പ് ആണ് അറ്റകുറ്റപ്പണി നടത്തിയത്. ഒറിവ ഗ്രൂപ്പ് ഉടമകൾ അടക്കം 9 പേരെ സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. അറ്റകുറ്റപ്പണി നടത്തിയവർക്ക് അറിവോ പ്രാഗത്ഭ്യമോ ഉണ്ടായിരുന്നില്ലെന്നും അതാണ് ദുരന്തത്തിന് കാരണമായതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

arrow_upward