Indian expand_more

ഡല്‍ഹിക്ക് ആശ്വാസം; വായുഗുണനിലവാരം 260ലേക്കെത്തി

Admin | indian | Nov 14 2022

ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തിയതോടെ ആശ്വാസം. ഒക്ടോബറില്‍ രൂക്ഷമായി തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന് ഈ അടുത്ത ദിവസങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്.(Delhi air pollution decreased).

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്  എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 372 ല്‍ നിന്ന് കുത്തനെ ഇടിഞ്ഞ് 260ലേക്കെത്തി. 2020 മുതലുള്ള ഡല്‍ഹിയിലെ വായു ഗുണനിലവാലത്തില്‍ ഏറ്റവും കുറവ് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് ആണിത് . ഒക്ടോബര്‍ 23ന് ശേഷമായിരുന്നു ഡല്‍ഹിയില്‍ വായു മലിനീകരണം കുറഞ്ഞുതുടങ്ങിയത്.

അതിനിടെ പഞ്ചാബില്‍ വൈക്കോല്‍ അടക്കമുള്ള ഉണങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍ കത്തിക്കുന്നത് കുറഞ്ഞതും ഡല്‍ഹിക്ക് ആശ്വാസമായി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബുധനാഴ്ച 1,905 തീപിടുത്തങ്ങള്‍ രേഖപ്പെടുത്തി. ഈ മലിനീകരണവും ഡല്‍ഹിയെ അതിരൂക്ഷമായി ബാധിക്കുന്നുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും മഴ പെയ്തതും ഡല്‍ഹിയെ തുണച്ചു.അതേസമയം ഡല്‍ഹിയില്‍ വായുമലിനീകരണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഉത്തരവിറക്കി. ഡല്‍ഹിയിലെ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള പ്രവേശന വിലക്കും നീക്കി.

മലിനീകരണം വര്‍ധിപ്പിക്കുന്ന ഇടത്തരം ഹെവി ഗുഡ്‌സ് ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് നേരക്കേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

arrow_upward