International expand_more

ചൈനയോട് കോവിഡ് വിവരങ്ങൾ‌ പങ്കിടണം എന്ന് ഡബ്ല്യുഎച്ച്ഒ

Admin | international | Jan 09 2023

കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മുടങ്ങാതെ കൈമാറാൻ ലോകാരോഗ്യ സംഘടന ചൈനയോട് വീണ്ടും അഭ്യർഥിച്ചു. ചൈനയിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണിത്. വൈറസിന്റെ ജനിതക ക്രമം, കോവിഡ് ചികിത്സ, മരണം, വാക്സിനേഷൻ എന്നീ വിവരങ്ങൾ കൈമാറാനാണ് ആവശ്യം.

സാർസ്–കോവിഡ് സാങ്കേതിക ഉപദേശകസമിതിയുടെ നാളെ നടക്കുന്ന യോഗത്തിൽ കോവിഡ് ജനിതക ക്രമം സംബന്ധിച്ച വിശദ റിപ്പോർട്ട് അവതരിപ്പിക്കാൻ ചൈനയെ ക്ഷണിച്ചിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും ആരോഗ്യവിദഗ്ധരുടെ ഉന്നതതല യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. ചൈനയ്ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം ന്യായീകരിച്ചു. യുഎസ്, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടിൽ ചൈന അതൃപ്തി അറിയിച്ച സാഹചര്യത്തിലാണിത്.

arrow_upward