ഇന്ത്യയിൽ ഏറ്റവും ഉയർന്ന തോതിൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി വീണ്ടും ഒന്നാമത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2022 ലെ കണക്കുകൾ വിശകലനം ചെയ്ത് നാഷനൽ ക്ലീൻ എയർ പ്രോഗ്രാം പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ മലിനീകരണത്തോത് വ്യക്തമാക്കിയിരിക്കുന്നത്. പിഎം 2.5 മലിനീകരണത്തോത് ഡൽഹിയിൽ 77 മൈക്രോഗ്രാം ആണ്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്.
കേരളത്തിൽ കൊച്ചിയിൽ (59) മാത്രമാണ് 40 മൈക്രോഗ്രാമിനു മുകളിൽ മലിനീകരണമുള്ളത്. കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ 34 മൈക്രോഗ്രാമും തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ യഥാക്രമം 33, 32, 31 മൈക്രോഗ്രാമും ആണ് പിഎം 2.5 മലിനീകരണം. ദേശീയതലത്തിൽ ഹരിയാനയിലെ ഫരീദാബാദ് (95.64), യുപിയിലെ ഗാസിയാബാദ് (91.25) എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.