International expand_more

ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന നഗരമായി ലാഹോർ

Admin | international | Mar 20 2023

സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിലെ ലാഹോർ ലോകത്തിലെ ഏറ്റവും à´…à´§à´¿à´•à´‚ മലിനീകരണം സംഭവിക്കുന്ന നഗരമായി മാറി. കഴിഞ്ഞ വർഷം ഏറ്റവുമധികം മലിനമായ വായുവുള്ള രാജ്യമായ ബംഗ്ലാദേശിനെ മറികടന്ന് മധ്യ ആഫ്രിക്കയിലെ ഛാഡ് മുന്നിലായി എന്നും IQAir ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. PM2.5 എന്നറിയപ്പെടുന്ന ശ്വാസകോശത്തെ നശിപ്പിക്കുന്ന വായുവിലെ കണങ്ങളുടെ സാന്ദ്രതയെ അടിസ്ഥാനമാക്കിയാണ് IQAir വായുവിന്റെ ഗുണനിലവാരം അളക്കുന്നത്

കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി à´Žà´‚ 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവില്‍ തങ്ങിനില്‍ക്കുന്ന à´–à´°, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി à´Žà´‚ 2.5. 2021ൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.

arrow_upward