Australian expand_more

ദുരന്ത മുന്നറിയിപ്പുകൾ സ്വന്തം ഭാഷയിൽ ; പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ

Admin | australian | May 08 2023

ഓസ്‌ട്രേലിയയിലെ ദുരന്ത സാഹചര്യ മുന്നറിയിപ്പ് സംവിധാനം അഴിച്ചു പണിയാനൊരുങ്ങി സർക്കാർ . സ്വന്തം ഭാഷയിൽ  നിർദേശങ്ങൾ ലഭിക്കുന്ന രീതിയിൽ മാറ്റം കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത് . ഓരോരുത്തരുടെയും  ഫോൺ സെറ്റ് ചെയ്തിരിക്കുന്ന ഭാഷയിൽ ദുരന്ത സാഹചര്യത്തിലെ മുന്നറിയിപ്പുകൾ ലഭിക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് ഫെഡറൽ സർക്കാർ ആലോചിക്കുന്നത് . ബഹു സാംസ്‌കാരിക സമൂഹത്തിൽ പെട്ടവർക്ക് ഇത് വലിയ സഹായകരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത് .നിലവിൽ ഉള്ള സംവിധാനത്തിൽ ഇംഗ്ലീഷിൽ മാത്രമാണ് പ്രളയമോ കാറ്റ് തീയോ ഉണ്ടാകുമ്പോൾ നിർദേശങ്ങൾ ലഭിക്കുക 

arrow_upward