Admin | international | May 15 2023
കോവിഡിനെ തുടർന്ന് 2020 ൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു. എന്നാൽ മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭീഷണി ഇപ്പോഴുമുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലും മധ്യപൂർവദേശത്തും ഉടലെടുക്കുന്ന പുതിയ ബാധകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴും ഓരോ ആഴ്ചയും ആയിരത്തിലധികം പേർ കോവിഡ് മൂലം മരിക്കുന്നുണ്ടെന്നും പറഞ്ഞു.
21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായ കോവിഡ് ലോകമാകെ 70 ലക്ഷത്തോളം പേരുടെ ജീവനെടുത്തു. 76.4 കോടി ആളുകളെ വൈറസ് ബാധിച്ചെന്നാണു കണക്ക്.