Australian expand_more

ഓസ്ട്രേലിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകാൻ പുതിയ സംവിധാനം വരുന്നു; നടപ്പാക്കുന്നത് 236 മില്യൺ ഡോളർ ചെലവിൽ

Admin | australian | May 22 2023

ഓസ്‌ട്രേലിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുവാൻ പുതിയ സംവിധാനം വരുന്നു . ദേശീയ വെള്ളപ്പൊക്ക മുന്നറിയിപ്പ് ശൃംഖല സ്ഥാപിക്കുവാനായി 236 മില്യൺ ഡോളർ നീക്കിവെച്ചതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു അടുത്ത പത്തു വര്ഷം കൊണ്ടാണ് ഇത് നടപ്പാക്കുക . വെള്ളപ്പൊക്ക പ്രവചനവും മുന്നറിയിപ്പുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതു  ലക്ഷ്യമിട്ടാണ് ഇത് . വെള്ളപ്പൊക്ക സാധ്യത ഏറ്റവും കൂടിയ ക്യുഎൻസ്ലാന്റിലാകും ഇത് നടപ്പാക്കുന്നതിന് കൂടുതൽ മുൻഗണന നൽകുന്നത് . കനത്ത മഴയുള്ള സമയത് ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് പുതിയ സംവിധാനം  സഹായിക്കുമെന്ന്  സർക്കാർ വ്യക്തമാക്കി 

arrow_upward