Indian expand_more

കേരളം മുന്മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയ ഉമ്മൻ ചാണ്ടി അന്തരിച്ചു

Admin | indian | Jul 24 2023

ആറ് പതിറ്റാണ്ടിലേറെ കേരളം രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിൽ മുന്നിൽ നിന്ന മുന്മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയ ഉമ്മൻ ചാണ്ടി അന്തരിച്ചു (80) . അർബുദ ബാധയെ തുടർന്നു ബാംഗ്ലൂരുവിൽ ചികിത്സായിൽ ആയിരുന്നു . രക്തസമ്മര്ദം കുറഞ്ഞത് മൂലം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു മകൻ ചാണ്ടി ഉമ്മൻ ആണ് ഫേസ്ബുക്കിലൂടെ ഔദ്ഗ്യോഗികമായി മരണ വാർത്ത അറിയിച്ചത് . പ്രേത്യക വിമാനത്തിൽ തിരുവന്തപുരത്തു എത്തിച്ച മൃതദേഹം തുടർന്ന് സെക്രട്ടറിയേറ്റ്  ദർബാർ ഹാളിലും സമീപത്തെ സ് ജോർജ് പള്ളിയിലും തിരുവനതപുരം വസതിയിലും പൊതുദര്ശനത്തിന് ശേഷം  പുതുപ്പള്ളിയിലെ സ്വവസതിയിൽ  വ്യാഴാച സംസ്ക്കരിച്ചു . കാനറാ ബാങ്ക് ഉദ്യോഗസ്ഥ ആയ ആലപ്പുഴ സ്വദേശി മറിയാമ്മ ആണ് ഭാര്യ അച്ചു ഉമ്മൻ  , ചാണ്ടിഉമ്മൻ എന്നിവരാണ് മക്കൾ . രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു. 2004 മുതൽ 2006വരെയും 2011 മുതൽ 2016വരെയുമാണ് മുഖ്യമന്ത്രിയായിരുന്നത്. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പളളി എംഡി സ്കൂൾ, പുതുപ്പള്ളി ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ലോ കോളജില്‍നിന്നു നിയമബിരുദം കരസ്ഥമാക്കി. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെഎസ് യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, യു ഡി എഫ് കണ്‍വീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. എഐസിസി ജനറൽ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗവുമായി. 1970 നും 2021നുമിടയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് ജയിച്ചു കയറി. 2020ൽ നിയമസഭ അംഗത്വത്തിന്‍റെ 50ാം വാര്‍ഷികം ആഘോഷിച്ചു. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

arrow_upward