International expand_more

വരുമാനം കുറഞ്ഞു, ട്വിറ്റർ നഷ്ടത്തിലെന്ന് ഇലോൺ മസ്ക്

Admin | international | Jul 24 2023

പരസ്യവരുമാനം 50% കുറഞ്ഞതും ഉയർന്ന കടബാധ്യതയും മൂലം ട്വിറ്റർ നഷ്ടത്തിലാണെന്ന് ഉടമ ഇലോൺ മസ്കിന്റെ ട്വീറ്റ്. മസ്ക് ഏറ്റെടുത്തതിനു ശേഷം ട്വിറ്ററിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് പ്രമുഖ പരസ്യദാതാക്കൾ ട്വിറ്ററിൽ പരസ്യം നൽകുന്നതു നിർത്തിയിരുന്നു. ഇതിനു പുറമേയാണ് ട്വിറ്റർ ഓഫിസ് വാടക മുതലുള്ള മറ്റനേകം കടങ്ങളും. മേയ് മാസത്തിൽ പുതിയ സിഇഒയെ നിയമിച്ചെങ്കിലും ട്വീറ്റ് വായിക്കുന്നതിന് ഉപയോക്താക്കൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതും മെറ്റയുടെ ത്രെ‍ഡ്സ് ആപ്പ് എത്തിയതും വെല്ലുവിളിയായി. 

arrow_upward