Australian expand_more

ഓസ്ട്രേലിയയിൽ പണപ്പെരുപ്പത്തിൽ ഇടിവ്; കുറഞ്ഞത് പ്രതീക്ഷിച്ചതിലും വേഗത്തിൽ

Admin | australian | Jul 31 2023

ഓസ്‌ട്രേലിയയിലെ വാർഷിക പണപ്പെരുപ്പ നിരക്ക്  ആറു ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോർട്ട് . മാർച്ച് പഥത്തിൽ ഏഴു ശതമാനം രേഖപ്പെടുത്തിയ പണപ്പെരുപ്പ നിരക്ക് ജൂൺ പാദത്തിൽ കുറയുകയായിരുന്നു . അതെ സമയം ജൂൺ പാദത്തിൽ ഉപഭോക്തു വില സൂചികയിൽ 0.8  ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് . പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിനായി  ഓസ്‌ട്രേലിയയ്ന് റിസേർവ് ബാങ്ക് പന്ത്രണ്ടു തവണയാണ് പലിശ നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചത് . പലിശനിരക്കിൽ വരുത്തേണ്ട മാറ്റം ആലോചിക്കുന്നതിനായി RBA ചൊവാഴ്ച വീണ്ടും യോഗം ചേരും . പണപ്പെരുപ്പ കണക്കുകളിൽ സർക്കാരിന് സന്തോഷമുണ്ടെന്ന് ട്രഷറർ  ജിം chaalmers  . സർക്കാർ നടപടികൾ പുരോഗതി കൈവരിക്കുന്നുണ്ടെന്നു തെളിഞ്ഞതായി  ട്രഷറർ അവകാശപ്പെട്ടു . അതേസമയം പണപ്പെരുപ്പ കണക്കിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു ആശ്വസിക്കാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞ ഷാഡോ ട്രെഷറി വക്താവ് ആംഗ്‌സ് ടൈലർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി ഓസ്‌ട്രേലിയക്കാർ കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി . ലോകത്തെ വികസിത സമ്പത് വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഓസ്‌ട്രേലിയയാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നതെന്നും പ്രതി പക്ഷ വക്താവ് കുറ്റപ്പെടുത്തി .

arrow_upward