Indian expand_more

പുതിയ കടമ്പകൾ കുതിച്ചുകടന്ന് ഗഗൻയാൻ; 2 പരീക്ഷണങ്ങൾ കൂടി വിജയം

Admin | indian | Jul 31 2023

കൂടുതൽ പരീക്ഷണ കടമ്പകൾ ചാടിക്കടന്ന് ഇസ്റോയുടെ ഗഗൻയാൻ പദ്ധതിയിൽ നിർണായക മുന്നേറ്റം. ബഹിരാകാശ സഞ്ചാരികളെ വഹിച്ചുള്ള പേടകത്തിന്റെ ത്രിദിന ദൗത്യം ലക്ഷ്യമിട്ടുള്ള ഗഗൻയാന്റെ ആദ്യഘട്ട ‘ഹോട്ട് ടെസ്റ്റ്’ പരമ്പരകളിലെ രണ്ടും മൂന്നും ഇനങ്ങളാണ് ബുധനാഴ്ച നടത്തിയത്. സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം (എസ്എംപിഎസ്) പ്രവർത്തന മികവ് ഉറപ്പാക്കുന്ന പരീക്ഷണങ്ങളായിരുന്നു ഇവ. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഇസ്റോ പ്രൊപ്പൽഷൻ കോംപ്ലക്സിലാണ് ഈ ടെസ്റ്റുകൾ നടന്നത്. ആദ്യത്തെ ഹോട്ട് ടെസ്റ്റ് കഴിഞ്ഞ 19ന് നടന്നു. ഇനി മൂന്നെണ്ണം കൂടിയുണ്ട്. ബഹിരാകാശത്തുനിന്നു തിരിച്ചെത്തുന്നവരെ കടലിൽനിന്നു കരയ്ക്കെത്തിക്കുന്നതിന്റെ പരീക്ഷണം വിശാഖപട്ടണത്തെ നേവൽ ഡോക്‌ യാഡിൽ പൂർത്തിയാക്കിയിരുന്നു. 

arrow_upward