International expand_more

ചാർലി ചാപ്ലിന്റെ മകൾ ജോസഫൈൻ അന്തരിച്ചു

Admin | international | Jul 31 2023

ലോകസിനിമയിലെ ഇതിഹാസം ചാർലി ചാപ്ലിന്റെയും ബ്രിട്ടിഷ് നടി ഊന ഒനീലിന്റെയും മകളായ ചലച്ചിത്രതാരം ജോസഫൈൻ ചാപ്ലിൻ (74) അന്തരിച്ചു. പാവ്ളോ പസോളിനിയുടെ ‘കാന്റർബറി ടെയ്ൽസ്’ (1971), മെനഹം ഗോലന്റെ എസ്കേപ് ടു ദ് സൺ (1972), വിറ്റോറിയോ ഡിസിക്കയ്ക്കും മോറിസ് റൊനെയ്ക്കും ഒപ്പം അഭിനയിച്ച ലോദെർ ലെ ഫൂവ് (1972), ക്ലൗസ് കിൻസ്കിക്കൊപ്പം ജാക്ക് ദ് റിപ്പറിന്റെ ജർമൻ പതിപ്പ് (1976) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. പാരിസിൽ സ്ഥിരതാമസമാക്കി ഫ്രഞ്ച് സിനിമയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.  നൊബേൽ ജേതാവായ നാടകകൃത്ത് യുജീൻ ഒനീലിന്റെ മകളായ ഊന ഒനീലിന്റെയും ചാപ്ലിന്റെയും മൂന്നാമത്തെ കുട്ടിയായി കലിഫോർണിയയിലെ സാന്റ മോണിക്കയിൽ 1949 മാർച്ച് 28നാണു ജനനം. അച്ഛൻ സംവിധാനം ചെയ്ത് അഭിനയിച്ച ലൈംലൈറ്റ് (1952) എന്ന ചിത്രത്തിലൂടെ മൂന്നാം വയസ്സിൽ സിനിമയിലെത്തി. എ കൗണ്ടസ് ഫ്രം ഹോങ്കോങ് (1967) എന്ന ചാപ്ലി‍ൻ ചിത്രത്തിലും അഭിനയിച്ചു. 

arrow_upward