Australian expand_more

ആയുർവേദ മരുന്നുകളിലെ ലെഡ് വിഷബാധ : മുന്നറിയിപ് നൽകി വിക്ടോറിയൻ ആരോഗ്യ വകുപ്

Admin | australian | Aug 14 2023

വിക്ടോറിയയിലെ ഗ്രോസറി കടകളിൽ വിൽക്കുന്ന ചില ആയുർവേദ മരുന്നുകളിൽ ലെഡ് ഉൾപ്പടെയുള്ള വിഷ ചേരുവകൾ അടങ്ങയിരിക്കാമെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പിന്റെ മുന്നറീപ്പ്പ്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ആയുർവേദ മരുന്നുകളിൽ വിക്ടോറിയയിലെ നിരവധി ആളുകൾക്കു ലെഡ് വിഷ പാത ഏറ്റതിനെ തുടർന്നാണ് ഉപഭോക്താക്കൾക് മുന്നറിയിപ് നൽകിയത്.

ആയുർവേദ മെഡിസിൻ എന്നത് ഇന്ത്യയിൽനിന്നുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഒരു സമ്പ്രദായമാണ്. ഇതിൽ ഹെർബൽ മരുന്നുകളും ഭക്ഷണത്തിലെ മാറ്റങ്ങളും ചൈനീസ് ചികിത്സ വിധിയും ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് വാങ്ങിയ ആയുർവേദ മരുന്നുകൾ കഴിക്കുന്നവർ പാക്കേജിങ്ങിൽ “AUST R" അല്ലെങ്കിൽ “ AUST L" നമ്പർ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് തെറാപ്പിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതാണ്.

arrow_upward