Australian expand_more

മറവി രോഗത്തിനുള്ള മറുമരുന്ന് പച്ചമുളകിലുണ്ടെന്ന് ഓസ്ട്രേലിയൻ പഠനങ്ങൾ

Admin | australian | Aug 14 2023

മഞ്ഞളിന് ശേഷം പച്ചമുളകിലും പലരോ​ഗത്തിനുമുള്ള പ്രതിവിധിളുമുണ്ടെന്ന് പുതിയ പഠനം. ഓസ്ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളിൽ മഞ്ഞൾ ​ഗുളിക രൂപത്തിൽ ഫാർമസികളിലടക്കം വിൽക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് പച്ചമുളകും രോ​ഗ പ്രതിരോധ മാർ​ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എരിവുള്ള പഴമായ മുളകിന് ഡിമെൻഷ്യ(മറവി രോ​ഗം)  തടയാനുള്ള കഴിവുണ്ടെന്ന് ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. മുളകിൽ കാണപ്പെടുന്ന ക്യാപ്‌സൈസിൻ എന്ന തന്മാത്ര ഡിമെൻഷ്യയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും തടയുന്നതിൽ വരുത്തുന്ന വൈജ്ഞാനിക സ്വാധീനങ്ങളെക്കുറിച്ച് സതേൺ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ à´ˆ മാസം അവസാനം വിശദമായ പഠനം നടത്തും. മറവി രോ​ഗത്തിന് മുമ്പ് ഉണ്ടാകുന്ന വയറിന് ചുറ്റുമുള്ള കൊഴുപ്പ് പരിഹരിക്കാൻ‌ പച്ചമുളക് സഹായിച്ചതായി ഗവേഷകനായ എഡ്വേർഡ് ബ്ലിസ് പറഞ്ഞു. മൃ​ഗങ്ങളിലാണ് പരീക്ഷണം ആദ്യം നടത്തിയത്. എലിയെയാണ് അതിനായി തിരഞ്ഞെടുത്തത്. ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉള്ള ഭക്ഷണം കഴിക്കുന്ന എലികളിൽ ക്യാപ്സൈസിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു പരീക്ഷണം. 16 ആഴ്ച കാലയളവിൽ നടത്തിയ പരീക്ഷണം മൃ​ഗത്തിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ടിച്ചു.

ഇനി à´† പഠനം മനുഷ്യരിലേക്കും വ്യാപിപ്പിക്കുമെന്ന് ഡോ ബ്ലിസ് പറഞ്ഞു. 12 ആഴ്‌ചയ്‌ക്കുള്ളിൽ ക്വീൻസ് ലാനി‍ഡിലെ പട്ടണമായ ടൂവൂംബയിൽ ഏകദേശം 40 പേർക്ക് ഒരു ക്യാപ്‌സൈസിൻ നൽകുകയും വൈജ്ഞാനിക പ്രവർത്തനങ്ങൾ പരീക്ഷിക്കുകയും ചെയ്യും. പുത്തൻ പരീക്ഷണത്തിനായി എടുക്കുന്ന ആദ്യ ചുവടുവെപ്പാണിത്. ഇത് ഒരു സാധ്യതാ പഠനമാണെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധ വ്യഞ്ജനങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇത് ഏറ്റവും പുതിയതാണെന്ന് ഡിമെൻഷ്യ ഓസ്‌ട്രേലിയയുടെ മെഡിക്കൽ അഡൈ്വസർ അസോസിയേറ്റ് പ്രൊഫസർ മൈക്കൽ വുഡ്‌വാർഡ് പറഞ്ഞു. ഡിമെൻഷ്യയിൽ മഞ്ഞളിനെക്കുറിച്ച് സിഡ്‌നിയിലും പെർത്തിലും നടത്തിയ ഗവേഷണവും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

arrow_upward