International expand_more

യുകെയിൽ ആശങ്കയായി പുതിയ കൊവിഡ് വകഭേദമായ എരിസ്; വ്യാപനം വേഗത്തിൽ.

Admin | international | Aug 14 2023

യുകെയിൽ ആശങ്കയായി കൊവിഡിന്റെ പുതിയ വകഭേദം. എരിസ് (à´‡ ജി 5.1) എന്ന പേരിൽ അറിയപ്പെടുന്ന വകഭേദം വളരെ വേഗത്തിലാണ് വ്യാപിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. à´ˆ സാഹര്യത്തിൽ രാജ്യത്ത് ജാഗ്രത തുടരുകയാണ്. ഇക്കഴിഞ്ഞ ജൂലായ് 31നാണ് പുതിയ വകഭേദം യുകെയിൽ തിരിച്ചറിഞ്ഞത്. ഒമിക്രോൺ വകഭേദത്തിൽ പെട്ടതാണ് എരിസ്. യുകെയിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് റിപ്പോർട്ട്. ജൂലൈ 10 ഓടെ യുകെയിൽ സ്ഥിരീകരിച്ചിരുന്ന ഏകദേശം 11.8 ശതമാനം കേസുകളും എരിസ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസുകളിൽ വളരെ പെട്ടെന്ന് വർധനവ് ഉണ്ടായിട്ടുണ്ട്. എരിസ് കേസുകൾ ഇപ്പോൾ 14.6% ആയി ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുകെയിലെ റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്പിളുകളിൽ 5.4 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്ക് 1.17 ശതമാനത്തില്‍ നിന്ന് 1.97 ശതമാനമായും ഉയർന്നതായി യുകെയിലെ ആരോഗ്യ സുരക്ഷ ഏജൻസി വ്യക്തമാക്കുന്നു. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയെങ്കിലും ഐസിയു പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

arrow_upward