Admin | international | Aug 14 2023
2013ലാണ് തന്റെ 23ാം വയസ്സിൽ പെഡേഴ്സൺ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി രണ്ടും കൽപ്പിച്ചിറങ്ങിയത്. വിമാനത്തിൽ യാത്ര ചെയ്യാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിക്കുക എന്നതായികുന്നു പെഡേഴ്സന്റെ ആഗ്രഹം. വിമാനത്തിൽ യാത്ര ചെയ്യാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളും യാത്ര ചെയ്ത യുവാവ് വീട്ടിലെത്തി. ഡെന്മാർക്ക് പൗരനായ പെഡേഴ്സണാണ് 10 വർഷത്തെ യാത്രക്ക് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മാല ദ്വീപിലാണ് പെഡേഴ്സൺ അവസാനമായി സന്ദർശിച്ചത്. മാലദ്വീപിൽ നിന്ന് കപ്പൽ മാർഗം ഡെന്മാർക്കിലേക്ക് തിരിക്കുകയായിരുന്നു.
ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കണമെന്നും തീരുമാനിച്ചു. വീട്ടിലേക്ക് തിരിച്ചെത്താനുള്ള ത്വരയെ അടക്കി നിർത്താനും അദ്ദേഹം പല മാർഗങ്ങൾ തേടി. ലക്ഷക്കണക്കിന് ഡോളറൊന്നുമില്ലാതെ വളരെ ചെലവ് കുറഞ്ഞതായിരുന്നു ബജറ്റ്. പ്രതിദിനം ഏകദേശം 20 യുഎസ് ഡോളറിൽ ജീവിക്കാനും അദ്ദേഹം തീരുമാനിച്ചു. തന്റെ യാത്രയിലുടനീളം ഈ നിബന്ധനയെല്ലാം തെറ്റാതെ നടപ്പാക്കുകയും ചെയ്തു. ഒടുലിൽ 203ാമത്തെ രാജ്യമായ മാല ദ്വീപും സന്ദർശിച്ച് മെയ് 23ന് കപ്പലിൽ സ്വന്തം ജന്മദേശമായ ഡെന്മാർക്കിലേക്ക് തിരിച്ചു. (ഇതുവരെ 196 രാജ്യങ്ങളാണ് യുഎൻ അംഗീകരിച്ചത്). ബസിലും ബൈക്കിലും സൈക്കിളിലും കപ്പലിലും കാറിലുമൊക്കെയായാണ് പെഡേഴ്സൺ തന്റെ സഞ്ചാരം പൂർത്തിയാക്കിയത്.