Indian expand_more

ചന്ദ്രനിൽ ടൈറ്റാനിയം, ഇരുമ്പ് ധാതുക്കളുടെ വൻശേഖരം

Admin | indian | Aug 14 2023

 à´šà´¨àµà´¦àµà´°à´¨à´¿àµ½ വൻതോതിൽ ടൈറ്റാനിയം, ഇരുമ്പ് എന്നിവയുടെ ധാതു ശേഖരം ഉണ്ടെന്ന് പഠനം. ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐഐആർഎസ്) ശാസ്ത്രജ്ഞൻ ഡോ.ശശികുമാറിന്റെ നേതൃത്വത്തിൽ മലപ്പുറം ഏലംകുളം സ്വദേശി പി.അജിത് കുമാർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 

ചന്ദ്രയാൻ ഒന്നിലെ ഹൈപ്പർ സ്പെക്ടറൽ സെൻസർ മൂൺ മിനറോളജി മാപ്പർ (എം3) ഭൂമിയിലേക്ക് അയച്ച ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ, ചന്ദ്രനിൽ ഫെറസ് ഓക്സൈഡ്, ടൈറ്റാനിയം ഡൈ ഓക്സൈഡ് എന്നിവയുടെ നിക്ഷേപം വലിയതോതിൽ ഉണ്ടെന്നു വ്യക്തമായി. ഭാവിയുടെ ലോഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിയം നിക്ഷേപം ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളുടെ എണ്ണം വർധിക്കാൻ കാരണമായേക്കുമെന്നും പഠനത്തിൽ പറയുന്നു. അഡ്വാൻസസ് ഇൻ സ്പേസ് റിസർച് എന്ന ജേണലിൽ ആണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

arrow_upward