Indian expand_more

എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കളുടെ പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി പരിഗണിക്കും

Admin | indian | Aug 14 2023

എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. പദ്ധതിയിൽ  നിന്നും പിന്മാറാനുണ്ടായ കാരണങ്ങൾ ഉൾപ്പടെ വിശദീകരിച്ച് ഉപകരാർ നേടിയ ലൈറ്റ് മാസ്‌റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും , സംശയം തോന്നിയതിനെ തുടർന്ന്  കൺസോർഷ്യത്തിലെ മറ്റംഗങ്ങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്‌റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്.

കൂടാതെ ലാഭവിഹിതം 40 ശതമാനത്തിൽ നിന്നും 32 ശതമാനമാക്കി കുറച്ചതും കരാറിൽ നിന്ന് പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു. മൊത്തം 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയ ലൈറ്റ് മാസ്‌റ്റർ കമ്പനി ഇതുവരെ മുടക്കിയത്.

arrow_upward