Indian expand_more

കേരള പുനർനിർമാണവുമായി ബന്ധപ്പെട്ടു 183 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

Admin | indian | Dec 17 2019

കേരള പുനർനിർമാണവുമായി ബന്ധപ്പെട്ടു കൃഷി വകുപ്പ്
സമർപ്പിച്ച 182.76 കോടി രൂപയുടേത് ഉൾപ്പെടെ വിവിധ
വകുപ്പുകളുടെ പദ്ധതികൾക്കു മന്ത്രിസഭയുടെ അംഗീകാരം.
കൃഷി, മത്സ്യബന്ധനം,തദ്ദേശഭരണം വകുപ്പുകളുടെ

പദ്ധതികൾക്കും മാപ്പത്തോൺ പദ്ധതിക്കുമാണ് അനുമതി.
കേരള പുനർനിർമാണ പദ്ധതിയുടെ ഉന്നതാധികാര സമിതി
അംഗീകരിച്ച നിർദേശങ്ങൾ ലോകബാങ്കിന്റെ വികസന
വായ്പ ഉപയോഗിച്ചു നടപ്പാക്കും. സംസ്ഥാനത്തിന്റെ
പ്രാദേശിക ഭൂപടം തയാറാക്കാൻ ഐടി മിഷന്റെ
സഹകരണത്തോടെയാണു മാപ്പത്തോൺ പദ്ധതി
നടപ്പാക്കുന്നത്.  പ്രകൃതിക്ഷോഭ നിയന്ത്രണത്തിനും
പുനരധിവാസത്തിനും വേണ്ട ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ
എന്നിവ ഉൾപ്പെടുന്ന ഭൂപടങ്ങളാണു തയാറാക്കുക.

arrow_upward