Indian expand_more

പുതുവത്സരം പ്രമാണിച്ചു കേരളാ സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Admin | indian | Jan 06 2020

3,000 പേർക്ക് ഒരെണ്ണം എന്ന നിലയിൽ സംസ്ഥാനത്തുടനീളം 12,000 പൊതു
ശുചിമുറികളെങ്കിലും നിർമിക്കുമെന്നും തെരുവുവിളക്കുകൾ മുഴുവൻ
എൽഇഡി ആക്കി വൈദ്യുതി ലാഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി
വിജയൻ. പുതുവത്സരം പ്രമാണിച്ചു സർക്കാർ നടപ്പാക്കാൻ പോകുന്ന
പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തു ജീവിക്കുന്ന എല്ലാ
കുടുംബങ്ങൾക്കും ഈ വർഷം റേഷൻ കാർഡ്. വീട് ഇല്ലാത്തവർക്കും വീടിന്
നമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് ലഭിക്കും. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക്
എല്ലാ പ്രധാന പട്ടണങ്ങളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ പാർപ്പിട
സൗകര്യം. പ്രാതൽ ഉൾപ്പെടെ ലഭിക്കും. സംസ്ഥാനത്തുടനീളം പുരുഷന്മാർക്കും
സ്ത്രീകൾക്കും പ്രത്യേകം ശുചിമുറികൾ. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ
വഴിയാത്രക്കാർ ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന
സാഹചര്യമുണ്ടാക്കും. വിദ്യാർഥികൾക്കു വിദേശ രാജ്യങ്ങളിലേതു പോലെ
പാർട്‌ ടൈം ജോലി ചെയ്തു പഠിക്കാൻ അവസരം രൂപപ്പെടുത്തും. ദൂരയാത്ര
ചെയ്യുന്നവർക്കായി വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ
കോംപ്ലക്സുകൾ. 37 കോടി വൃക്ഷത്തൈകൾ ഈ വർഷം
വച്ചുപിടിപ്പിക്കും. à´ˆ വർഷം മേയ് ആകുമ്പോൾ മിക്കവാറും റോഡുകൾ
മികച്ച നിലയിൽ പുനർനിർമിക്കും. à´¯àµà´µà´œà´¨à´™àµà´™àµ¾à´•്കു നേതൃശേഷി വളർത്താൻ
യൂത്ത് ലീഡർഷിപ് അക്കാദമി. തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന
തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി. പൊതുജനങ്ങളുടെ പരാതി
പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ താലൂക്കുതല അദാലത്തുകൾ.
മുഴുവൻ പരാതികളും ഈ വർഷം തീർപ്പാക്കും.

arrow_upward