Indian expand_more

ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഇന്ത്യൻ ദൗത്യമായ ഗഗൻയാന് വേണ്ടി 4 പേരെ തിരഞ്ഞെടുത്തു

Admin | indian | Jan 06 2020

ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഇന്ത്യൻ
ദൗത്യമായ ഗഗൻയാന് വേണ്ടി 4 പേരെ തിരഞ്ഞെടുത്തു.
വ്യോമസേനാംഗങ്ങളായ ഇവരുടെ പരിശീലനം ഈ മാസം
റഷ്യയിൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ
സംഘടന (ഇസ്‌റോ) ചെയർമാൻ കെ. ശിവൻ അറിയിച്ചു.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ –3ന്
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുക്കുടിയിൽ 2300 ഏക്കർ
സ്ഥലം ഏറ്റെടുത്തു കൊണ്ടിരിക്കുകയാണെന്ന് ശിവൻ
അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ
കേന്ദ്രത്തിനു പുറമേയുള്ള വൻ പദ്ധതിയാണിത്. 2020 ൽ 25
വിക്ഷേപണ ദൗത്യങ്ങളാണ് ഇസ്റോയുടെ പദ്ധതി. വിവിധ
പദ്ധതികൾക്കായി ഐഎസ്ആർഒ ഇത്തവണ
കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന വിഹിതം 14,000
കോടി രൂപയാണ്.

arrow_upward