Indian expand_more

ഓസ്ട്രേലിയയിൽ മഹാദുരന്തം വിതച്ച കാട്ടുതീയുടെ പുക ശൂന്യാകാശത്തുനിന്നു വരെ വ്യക്തമാകുന്ന രീതിയിൽ അന്തരീക്ഷത്തിൽ പടർന്നിരിക്കുന്നു

Admin | indian | Jan 13 2020

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന
കാട്ടുതീയുടെ പുക ഗോളാന്തരം പടർന്നു കൊണ്ടിരിക്കുന്നു.ഈ പുക
ശൂന്യാകാശത്തുനിന്നുവരെ വളരെ ദൃശ്യമാണ്. ഓസ്ട്രേലിയയിൽ നിന്നും 12 ,000
കിലോമീറ്റർഅകലെയുള്ള സൗത്ത് അമേരിക്കൻ രാജ്യങ്ങളായ ചിലിയും
അർജന്റീനയും വരെ പുക പടലങ്ങൾ എത്തിച്ചേർന്നിരിക്കുന്നു എന്ന്
ഉപഗ്രഹദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.ഇപ്പോൾ ഓസ്ട്രേലിയയെ വിഴുങ്ങുന്ന
കാട്ടുതീ ഒരു പ്രത്യേക മേഘപടലത്തെ രൂപീകരിച്ചിട്ടുണ്ട് .ആകാശത്തെ ഈ
മേഘക്കൂട്ടത്തെ തീ തുപ്പുന്ന മേഘ വ്യാളി എന്നാണ് ബഹിരാകാശ ഗവേഷണ
സംഘടനയായ നാസ വിശേഷിപ്പിക്കുന്നത്.അപൂർവങ്ങളിൽ അപൂർവ്വമായാണ്
ഇത് രൂപപ്പെടുക.വളരെ നശീകരണ പ്രവണതയുള്ളവയാണ് പൈറോകുമുലോ
നിംബസ് എന്ന കുപ്രസിദ്ധമായ ഈ മേഘപടലം.സ്വന്തമായി ഒരു പ്രദേശത്തെ
കാലാവസ്ഥയെ നിയന്ത്രിക്കുവാൻ കഴിവുള്ള ഈ മേഘപടലമാണ് ഇപ്പോൾ
ഓസ്ട്രേലിയക്കു മുകളിൽ രൂപപ്പെട്ടിരിക്കുന്നത്. ഈ മേഘങ്ങൾ
മഴയുണ്ടാക്കുന്നതിലുംകൂടുതലായി ഇടിമിന്നലുകളും കൊടുംകാറ്റുമാണ്
സൃഷ്ടിക്കുന്നത്.രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരം കൊടുങ്കാറ്റുകൾ
രൂപപ്പെടുന്നതിന്റെ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ
നൽകുന്നു.

arrow_upward