Indian expand_more

ദേശീയ പൗരത്വ രെജിസ്റ്റ്ററിനെതിരെ ആശങ്കയറിയിച്ചു സംസ്ഥാനങ്ങൾ.

Admin | indian | Jan 28 2020

മാനദണ്ഡങ്ങളെക്കുറിച്ചു ആശങ്കയുള്ളതിനാൽ ദേശീയ പൗരത്വ രജിസ്റ്റർ
നടപ്പാക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്നു സെൻസസ്,എൻ പി ആർ
നടപടികളെക്കുറിച്ചു വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വിളിച്ചു ചേർത്ത യോഗത്തിൽ കേരളമടക്കമുള്ള ബി ജെ പി ഭരിക്കാത്ത
സംസ്ഥാനങ്ങൾ അറിയിച്ചു.സെൻസസുമായി സഹകരിക്കുന്നതിൽ

പ്രശ്‌നമില്ലെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്.രാജസ്ഥാൻ
,പഞ്ചാബ്,മധ്യപ്രദേശ് ,തെലുങ്കാന,എന്നീ സംസ്ഥനങ്ങളും സമാനമായ
നിലപാട് ആണ് എടുത്തിരിക്കുന്നത്.എന്നാൽ ബംഗാൾ യോഗം
ബഹിഷ്കരിച്ചു.ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ദേശീയ പൗരത്വ
രെജിസ്റ്ററിനായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കു സ്വന്തം ഇഷ്ടപ്രകാരം
ഉത്തരം നൽകിയാൽ മതിയെന്നും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്‌ഥർ
വിശദീകരിച്ചു.രക്ഷിതാക്കളുടെ ജനന സ്ഥലം പോലെയുള്ള ചില
ചോദ്യങ്ങൾ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ച സംസ്ഥാനങ്ങൾ ഇത്തരം
ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.ദേശീയ പൗരത്വ രജിസ്റ്റർ
രാജ്യത്തെ ഓരോ പൗരന്റെയും വിശദമായ ഡാറ്റാബേസ്
തയാറാക്കാനാണെന്നും ബിയോമെട്രിക് വിവരങ്ങളും
ശേഖരിക്കുന്നുണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി.ചീഫ്
സെക്രെട്ടറിമാരുടെയും സെൻസസ് ഡയറക്ടർ മാരുടെയും യോഗമാണ്
നടന്നത്.കേരളത്തെ പ്രതിനിധീകരിച്ചു പൊതുഭരണ സെക്രട്ടറി കെ.ആർ
ജ്യോതിലാൽ പങ്കെടുത്തു.ഒരു പ്രദേശത്തു കഴിഞ്ഞ 6 മാസമോ
അതിലധികമോ താമസിച്ചവരെയോ അടുത്ത 6 മാസം താമസിക്കാൻ
ഉദ്ദേശിക്കുന്നവരെയോ ആണ് സ്ഥിര താമസക്കാരായി
കണക്കാക്കുന്നത്.ഓരോ ഇന്ത്യൻ പൗരനെയും രജിസ്റ്റർ ചെയ്യാനും ദേശീയ
തിരിച്ചറിയൽ കാർഡ് നൽകാനും നിയമം നിഷ്കര്ഷിക്കുന്നുണ്ട്.

arrow_upward