International expand_more

ചൈനയിൽ പുതിയയിനം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാനത്താവളങ്ങളിൽ കർശന ആരോഗ്യ പരിശോധന.

Admin | international | Jan 28 2020

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കഴിഞ്ഞ
ഡിസംബർ മുതലാണ് പകർച്ചവ്യാധിയായ കൊറോണ വൈറസ് പടർന്നു
പിടിച്ചത്.ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഈ പകർച്ചവ്യാധി
ആഗോള തലത്തിൽ ഭീതി പടർത്തിയിരിക്കുകയാണ്.രോഗം ബാധിച്ചു
ചൈനയിൽ ഇതുവരെ 9 പേർ മരണമടഞ്ഞിട്ടുണ്ട്.എന്നാൽ ഇതിനിടെ ചൈന
സന്ദർശിച്ച ശേഷം ബ്രിസ്ബനിൽ എത്തി രോഗലക്ഷണങ്ങൾ കാണിച്ച ഒരാൾ
പ്രത്യേക പരിശോധനക്ക് വിധേയമാവുകയും പിന്നീട് ആ വ്യക്തിക്ക് രോഗം
ഇല്ല എന്ന് കൂൻസ്ലാൻഡ് ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും
ചെയ്തു.എന്നാൽ എല്ലാ ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിലും
പ്രതേകിച്ചു വുഹാനിൽനിന്നും സിഡ്‌നിയിലേക്ക് നേരിട്ട് വരുന്ന വിമാന
യാത്രികരെയും രോഗ ലക്ഷണ പരിശോധനക്ക് നിർബന്ധമായും
വിധേയരാക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ
വിമാനത്താവളങ്ങളിലും biosecurity കർശനമാക്കുകയും
ചെയ്തിട്ടുണ്ട്.കടുത്ത പനി,ചുമ ,ശ്വാസ തടസം ,തലവേദന ,ന്യൂമോണിയ
എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ .കൊറോണ
വൈറസ് ഭീതി പടർന്നിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കേന്ദ്ര
ആരോഗ്യ മന്ത്രാലയങ്ങളുടെ നിർദേശത്തെ തുടർന്ന് ഏഴ്
വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം ഉണ്ട്.കൊച്ചി അന്താരാഷ്ട്ര
വിമാനത്താവളത്തിൽ പ്രത്യേക ഹെൽത്ത് കൗണ്ടറുകൾ
തുറന്നു.ഇമ്മിഗ്രേഷൻ ഡെസ്കിനു സമീപമാണ് കൗണ്ടറുകൾ.

arrow_upward