Indian expand_more

സ്ത്രീകൾ പ്രാർഥനയ്ക്കായി മസ്ജിദിൽ പ്രവേശിക്കുന്നതിന് ഇസ്‌ലാം മതവിശ്വാസപ്രകാരം വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്.

Admin | indian | Feb 04 2020

സ്ത്രീകൾ പ്രാർഥനയ്ക്കായി മസ്ജിദിൽ
പ്രവേശിക്കുന്നതിന് ഇസ്‌ലാം മതവിശ്വാസപ്രകാരം
വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം
വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ
സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. എന്നാൽ
ഭരണഘടനാ മൗലികാവകാശങ്ങളുടെ
അടിസ്ഥാനത്തിൽ മതപരമായ വിശ്വാസങ്ങളെയും
ആചാരങ്ങളെയും വ്യാഖ്യാനിക്കാനും വിശകലനം
ചെയ്യാനും കോടതി ശ്രമിക്കരുതെന്നു ബോർഡ്
അഭ്യർഥിച്ചു. മസ്ജിദുകളിൽ സ്ത്രീകൾക്കു

പ്രവേശനം ആവശ്യപ്പെട്ട് പുണെയിൽ നിന്നുള്ള
ദമ്പതികളായ യാസ്മീൻ സുബേർ അഹമ്മദ്
പീർസാദെ, സുബേർ അഹമ്മദ് പീർസാദെ
എന്നിവർ നൽകിയ ഹർജിയിലാണു
സത്യവാങ്മൂലം. മതങ്ങളും സ്ത്രീകളുടെ
അവകാശങ്ങളും സംബന്ധിച്ച പ്രശ്നങ്ങൾ
പരിശോധിക്കുന്ന 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ
പരിഗണനാ വിഷയങ്ങളിലൊന്നു മസ്ജിദിലെ
സ്ത്രീപ്രവേശനത്തിനുള്ള ആവശ്യമാണ്.

arrow_upward