International expand_more

നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ സ്പിറ്റ്‌സറിന്റെ പ്രവര്‍ത്തനം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു.

Admin | international | Feb 04 2020

നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ
സ്പിറ്റ്‌സറിന്റെ പ്രവര്‍ത്തനം അവസാന
മണിക്കൂറുകളിലേക്ക് കടക്കുന്നു. ഭൂമിയില്‍ നിന്നും
കൂടുതല്‍ അകലത്തിലേക്ക് സ്പിറ്റ്‌സര്‍
നീങ്ങുന്നതുകൂടി കണക്കിലെടുത്താണ് നാസ

അവരുടെ ബഹിരാകാശ ദൂരദര്‍ശിനിയുടെ
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ജനുവരി 29
നായിരുന്നു സ്പിറ്റ്‌സറില്‍ നിന്നുള്ള വിവരങ്ങള്‍
അവസാനമായി നാസ സ്വീകരിച്ചത്. 2003ല്‍
വിക്ഷേപിച്ച സ്പിറ്റ്‌സര്‍ നീണ്ട 16 വര്‍ഷത്തെ
സേവനത്തിനൊടുവിലാണ് വിടപറയുന്നത്. ഈ
മാസം 30 ഓടെ സ്പിറ്റ്‌സറെ ഗാഢനിദ്രയിലേക്ക്
അയക്കാനാണ് നാസയുടെ പദ്ധതി. ഇക്കാര്യം
ജനുവരി 22ന് തന്നെ നാസ അറിയിച്ചിരുന്നു.
സൂര്യനെ വലംവെക്കുന്ന സ്പിറ്റ്‌സറിന്റെ
ഭ്രമണപഥം ഭൂമിയില്‍ നിന്നും ഓരോ തവണയും
കൂടുതല്‍ അകലുന്ന ക്രമത്തിലാണുള്ളത്.
അതുകൊണ്ടു തന്നെ ഭൂമിക്ക് ചുറ്റും കറങ്ങുന്ന മറ്റു
സാറ്റലൈറ്റുകളെ പോലെ മനുഷ്യ നിര്‍മിത
വസ്തുക്കളുമായി സ്പിറ്റ്‌സര്‍
കൂട്ടിയിടിക്കാനുള്ള സാധ്യത ഇല്ലെന്നു തന്നെ
പറയാം. 

arrow_upward