Indian expand_more

രാജ്യ വ്യാപകമായി ബി എസ് എൻ എൽ 4 ജി സംവിധാനം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്നു.

Admin | indian | Feb 12 2020

ബി എസ് എൻ എൽ 4 ജി സംവിധാനം ഏപ്രിൽ
ഒന്നുമുതൽരാജ്യവ്യാപകമായി ലഭിച്ചു തുടങ്ങും.അതിനനുസരിച്ചു
ജോലികൾ പൂർത്തിയാക്കുവാൻ കോർപറേറ്റ് ഓഫീസ് നിർദേശം
നൽകി.ബി എസ് എൻ എൽ രക്ഷാ പാക്കിന്റെ ഭാഗമായാണ് 4 ജി
സ്പെക്ട്രം അനുവദിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.രാജ്യത്തെ
ഒരു ലക്ഷം ടവറുകൾ 4 ജി ആയി മാറും.നിലവിലുള്ള അൻപതിനായിരം
ടവറുകൾ അപ്ഡേറ്റ് ചെയ്യും.ഇപ്പോൾ കേരളത്തിലെ കുറച്ചു സ്ഥലങ്ങളിൽ
ലഭ്യമായിക്കൊണ്ടിരിക്കുന്ന 4 ജി യുടെ മാതൃകയാവും രാജ്യവ്യാപകമായി
നടപ്പാക്കുക.ഫോൺ വിളികൾക്കു 2 ജി യുംടാറ്റ ഉപയോഗത്തിന് 4 ജിയും
എന്ന മാതൃകയാണ് കേരളത്തിലടക്കം 4 ജി അവതരിപ്പിച്ച സ്ഥലങ്ങളിൽ
നടപ്പാക്കിയത്. ഈ സംവിധാനം വരുമാനത്തിൽ വര്ധനവുണ്ടാക്കിയെന്നു
സർക്കിൾ ഓഫീസുകൾ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.ജി എസ്
ടി അടക്കം 15 ,853 കോടി രൂപയാണ് 4 ജി ക്കായി ബി എസ് എൻ എൽ
ചെലവ് പ്രതീക്ഷിക്കുന്നത്.ഇത് കേന്ദ്ര സർക്കാർ വഹിക്കും.ഇതിനുള്ള തുക
ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

arrow_upward