Indian expand_more

പാക്കിസ്ഥാനിൽ ഭീകര താവളങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ഭീകരസംഘടനകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Admin | indian | Mar 04 2020

പാക്കിസ്ഥാനിൽ ഭീകര താവളങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും മുംബൈ,
പഠാൻകോട്ട് ഭീകരാക്രമണ കേസുകളിലെ പ്രതികൾക്കെതിരെ എത്രയും
വേഗം നടപടി വേണമെന്നും à´…ൽ ഖായിദ, ഐഎസ്, ജയ്ഷെ മുഹമ്മദ്,
ലഷ്കറെ തയിബ, ഹഖാനി ശൃംഖല, ദാവൂദ് ഇബ്രാഹിം സംഘം
തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന
സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ
ചൂണ്ടിക്കാട്ടുന്നു. à´¯àµà´Žàµ» രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിനും
ആണവ ദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) അംഗത്വത്തിനും
ഇന്ത്യയ്ക്കുള്ള പിന്തുണ യുഎസ് ആവർത്തിച്ചു. പ്രതിരോധ
സാങ്കേതികവിദ്യാ–  വിവര കൈമാറ്റം എളുപ്പമാക്കാനുള്ള കരാർ
എത്രയും വേഗം സാധ്യമാക്കാനാകുമെന്നു ട്രംപും പ്രധാനമന്ത്രി നരേന്ദ്ര
മോദിയും പ്രതീക്ഷ പ്രകടിപ്പിച്ചു. à´‡à´¨àµà´¤àµà´¯ – യുഎസ് ബന്ധം സമഗ്ര
ആഗോള ശാക്തിക പങ്കാളിത്തമാക്കി മാറ്റാനും ധാരണയായി. സുരക്ഷ,
പ്രതിരോധം എന്നീ മേഖലകളിലൊതുങ്ങിയ ശാക്തിക
പങ്കാളിത്തത്തെയാണ് വ്യാപാരം, സാങ്കേതികവിദ്യ, ഗവേഷണം
തുടങ്ങിയ മേഖലകൾ കൂടി ഉൾപ്പെടുന്ന സമഗ്ര പങ്കാളിത്തമാക്കി
മാറ്റുന്നത്. ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30
ഹെലികോപ്റ്റർ വാങ്ങാൻ 21,629 കോടി രൂപയുടെ കരാർ ഒപ്പുവച്ചു.
ഊർജ, ഔഷധ, ചികിത്സാ മേഖലകളിൽ മൂന്നു ധാരണാപത്രങ്ങളും
ഒപ്പിട്ടു. വ്യാപാര കരാറിന് ഇതുവരെയുള്ള ചർച്ചകളുടെ
അടിസ്ഥാനത്തിൽ അന്തിമരൂപം നൽകാൻ വാണിജ്യ മന്ത്രിമാരെ
ചുമതലപ്പെടുത്തി. 

arrow_upward