International expand_more

ചൈനയുടെ മാരക മലിനീകരണ പുതപ്പ്കുറഞ്ഞു.ഇത്രയും അതിശയകരമായ മാറ്റം ആദ്യമെന്നു നാസ.

Admin | international | Mar 11 2020

കൊറോണ വൈറസ് ഭീതി പടർന്നു പിടിക്കുന്ന ചൈനയിൽ അന്തരീക്ഷ
മലിനീകരണത്തിന്റെ തോതിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി
റിപോർട്ടുകൾ അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്റെ
അളവിൽ വലിയ കുറവ് വന്നിരിക്കുന്നതായി നാസ സ്ഥിരീകരിച്ചു.വൈറസ്
ബാധ മൂലം ചൈനയുടെ സാമ്പത്തിക മേഖലയടക്കം
മന്ദഗതിയിലാണ്.ഇതുമൂലമാണ് മലിനീകരണത്തിന്റെ തോതും
കുറഞ്ഞത്.വൈറസ് പടരുന്നത് നിയന്ത്രിക്കുവാൻ ചൈനയിലെ
ഫാക്ടറികളും ഉത്പാദന യൂണിറ്റുകളുമെല്ലാം അടച്ചിട്ട
അവസ്ഥയിലാണ്.നിരത്തിൽ വാഹനങ്ങൾ ഓടുന്നതും വളരെ
വിരളമാണ്.ഇതുമൂലമാണ് ഫാക്ടറികളിൽനിന്നും വാഹനങ്ങളിൽ നിന്നും
പുറത്തുവരുന്ന നൈട്രജൻ ഡയോക്സൈഡിന്റെ അളവിൽ
കുറവുണ്ടായിരിക്കുന്നത്.

arrow_upward