50 -ആമത്കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ
സമ്മാനിച്ചു.ആൻഡ്രോയിഡ് കുഞ്ഞപ്പൻ,വികൃതി എന്നീ
ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ്
വെഞ്ഞാറന്മൂടിനും ,ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച
നടിയായി കനി കുസൃതിയും തിരഞ്ഞെടുക്കപ്പെട്ടു.നിവിൻ പൊളി
പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.ജെല്ലിക്കെട്ട് എന്ന
ചിത്രത്തിന്റെ സംവിധായകൻ ലിജോ പെല്ലിശ്ശേരി മികച്ച
സംവിധായകനായും സ്വാസിക മികച്ച സ്വഭാവ നടിയും ഫഹദ്
ഫാസിൽ മികച്ച സ്വഭാവ നടനായും തിരഞ്ഞെടുക്കപ്പെട്ടു.ടാഗോർ
തിയറ്ററിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ
ജേതാക്കൾക്ക് അവാർഡ് നൽകി.