Indian expand_more

മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിടചൊല്ലി.

Admin | indian | May 11 2021

ജാതി മത ഭേദമില്ലാതെ സമൂഹമൊന്നായി അർപ്പിച്ച ആദരം ഏറ്റുവാങ്ങി മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വാക്കുകളുടെയും വേദികളുടെയും ലോകത്തോടു വിടചൊല്ലി. സഭാ ആസ്ഥാനത്ത്, കാലം ചെയ്ത ബിഷപ്പുമാരുടെ കബറുകൾക്കു സമീപം ചിരിയുടെ വലിയ ഇടയനു നിത്യവിശ്രമം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ശുശ്രൂഷകൾ.  വലിയ മെത്രാപ്പൊലീത്ത യാത്രയാകുന്നതോടെ ഫലിതത്തിൽ ചാലിച്ച ജീവിതദർശനങ്ങളുടെ പ്രകാശവലയംകൂടി അകലുകയാണ്. ഇന്ത്യയിലെ ക്രിസ്തീയ സഭാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ബിഷപ് സ്ഥാനത്തിരുന്നതിന്റെ ചരിത്രമുദ്ര ബാക്കിയാക്കിയാണ് à´ˆ മടക്കം. ജീവിതത്തെ ചിരിയും ചിന്തയും വിളയുന്ന സർഗാത്മക കർമമാക്കി മാറ്റിയ ഇടയശ്രേഷ്‌ഠനായിരുന്നു മാർ ക്രിസോസ്റ്റം. ചെറുപ്പത്തിൽ ധർമിഷ്‌ഠനെന്ന വിളിപ്പേരു ലഭിച്ച അദ്ദേഹം ജീവിതത്തിലുടനീളം വാക്കിലും പ്രവൃത്തിയിലും ധർമത്തോടൊപ്പമാണു സഹയാത്ര ചെയ്തത്. à´† വ്യക്‌തിപ്രഭാവവും ആശയ ഗാംഭീര്യവും തലമുറകൾക്കു മാതൃകയുമായി. ഒരു പുഞ്ചിരിയാൽ ചുറ്റുമുള്ളവരുടെ സന്താപം അലിയിച്ചുകളഞ്ഞിരുന്ന വലിയ ഇടയൻ ഇതൾ കൊഴിഞ്ഞ പൂക്കളെയും പുഴുക്കുത്തേറ്റ ഫലങ്ങളെയും സ്നേഹിക്കാൻ ചുറ്റുമുള്ളവരെ പഠിപ്പിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനന്യമാണ്. പുതിയ കാലത്തിന്റെ ഹൃദയത്തുടിപ്പുകൾ തിരിച്ചറിഞ്ഞ്, അതിനു യോജ്യമായി സഭയെയും സമൂഹത്തെയും അർഥപൂർണമായി നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. യുവാക്കളുമായി ഇടപഴകാനും നവകാലം ഉൾക്കൊണ്ട് അവരോടു സംവദിക്കാനും സമയം കണ്ടെത്തിയ അദ്ദേഹം പലപ്പോഴും നിലപാടുകളിൽ അവരെക്കാൾ ചെറുപ്പമായി. അവസാന നിമിഷംവരെ സജീവതയുടെ ആൾരൂപമായിരുന്ന മാർ ക്രിസോസ്റ്റത്തിനു വേദനാപൂർവം വിട.

arrow_upward