Indian expand_more

ഓണം കൂടുതല്‍ ആഘോഷ കാഴ്ചകളുടേതാക്കാന്‍ ഇട്ടിമാണിയും കൂട്ടരും എത്തുന്നു…!; ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

Admin | indian | Aug 08 2019

ഓണം കൂടുതല്‍ ആഘോഷ കാഴ്ചകളുടേതാക്കാന്‍ ഇട്ടിമാണിയും കൂട്ടരും എത്തുന്നു…!; ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകരാണ് പുറത്തുവിട്ടത്.

നര്‍മ്മത്തിന്റെ സമൃദ്ധിയുമായി ഈ ഓണം കൂടുതല്‍ ആഘോഷ കാഴ്ചകളുടേതാക്കാന്‍ ഇട്ടിമാണിയും കൂട്ടരും എത്തുന്നു എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇട്ടിമാണി എത്രത്തോളം രസകരമായിരിക്കും എന്ന് പോസ്റ്ററിലൂടെ തന്നെ വ്യക്തമാകുകയാണ്.

 

നവാഗതരായ ജിബിയും ജോയുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം
മോഹന്‍ലാല്‍ തൃശ്ശൂര്‍കാരനായി വേഷമിടുന്നു എന്ന പ്രത്യേകതയും ഇട്ടിമാണിയിലുണ്ട്.

arrow_upward