Indian expand_more

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾടൂർണമെന്റിന് ഒരുങ്ങി ഗോകുലം

Admin | indian | Sep 02 2021

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യുറൻഡ് കപ്പിന് കൊൽക്കത്തയിൽ വീണ്ടും പന്തുരുളുന്നു. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം നടക്കാതെ പോയ ടൂർണമെന്റ് സെപ്റ്റംബർ 5 മുതൽ ഒക്ടോബർ മൂന്നു വരെ കൊൽക്കത്തയിലെ മൂന്നു സ്റ്റേഡിയങ്ങളിലായി നടക്കും. പഴക്കത്തിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ ടൂർണമെന്റാണ് ഡ്യുറൻഡ് കപ്പ്. 130–ാം ഡ്യുറൻഡ് കപ്പാണ് ഇക്കുറി നടക്കുന്നത്. ആർമിതാരങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെന്റ് എന്ന നിലയിൽ 1888 ൽ ഷിംലയിലാണ് ഡ്യുറൻഡ് കപ്പ് ആരംഭിക്കുന്നത്. 2016ൽ മുടങ്ങിയ ടൂർണമെന്റ് 2019ൽ കൊൽക്കത്തയിൽ വീണ്ടും പുനരാരംഭിക്കുകയായിരുന്നു കേരളത്തിന്റെ സ്വന്തം ഗോകുലം കേരള A F C ആണ് അന്ന് കിരീടം സ്വന്തമാക്കിയത്. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള A F C ക്ക് ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് A F C യും ഇക്കുറി ഡ്യുറൻഡ് കപ്പിൽ എത്തുന്നു. I S L ടീം തന്നെയായ ബെംഗളൂരു A F C ക്കൊപ്പം ഗ്രൂപ്പ് C യിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.ആദ്യമായാണു കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കുന്നത്.

arrow_upward