കേരളത്തിൽ തീയേറ്ററുകൾ തുറന്നു പ്രവേശനം 50 % പേർക്കുമാത്രം . കഴിഞ്ഞ ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കാൻ.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.തിയറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സ്ഡ് ചാർജിൽ 50% ഇളവു നൽകും. ബാക്കി തുക 6 തവണകളായി അടയ്ക്കാം. തിയറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി ഒഴിവാക്കും. ഒരു ഡോസ് കോവിഡ് വാക്സീൻ എടുത്തവരെയും തിയറ്ററുകളിൽ പ്രവേശിപ്പിക്കുമെങ്കിലും 50% സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന തുടരും. ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ അടുത്ത ഘട്ടത്തിൽ ആലോചിക്കും.