ജയ് ഭീം സിനിമ വണ്ണിയർ സമുദായത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച്, നടൻ സൂര്യയെ ചവിട്ടുന്നവർക്ക് പാട്ടാളി മക്കൾ കക്ഷി (പിഎംകെ) മയിലാടുതുറൈ ജില്ലാ നേതാവ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീഷണി മുഴക്കിയ എ.പളനിസാമിക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ ആദിവാസി യുവാവിനെ മർദിച്ചു കൊല്ലാൻ നേതൃത്വം നൽകിയ പൊലീസ് ഇൻസ്പെക്ടറെ വണ്ണിയർ സമുദായ അംഗമായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം.സൂര്യയുടെ വസതിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. നടനു പിന്തുണയുമായി തമിഴ് സിനിമാ പ്രവർത്തകർ രംഗത്തെത്തി.