Indian expand_more

സൈനിക ഹെലികോപ്റ്റർ തകർന്ന് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 മരണം

Admin | indian | Dec 15 2021

തമിഴ്നാട്ടിലെ നീലഗിരിക്കടുത്തുള്ള കുനൂരിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യയും അടക്കം 13 മരണം .. കോയമ്പത്തൂരിൽ നിന്ന് വെല്ലിങ്ടണിലേക്കു പോകുന്ന വഴി ആയിരുന്നു അപകടം നടന്നത് . ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ് ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.à´’. ദാസ്, ജെ.ഡബ്ല്യൂ.à´’. പ്രദീപ് à´Ž., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്,നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്‌നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്. വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം. ഗുരുതരമായി പൊള്ളലേറ്റ വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.ജനറൽ ബിപിൻ റാവത്തിന്റെ മരണത്തോടെ അടുത്ത സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു.നിലവിലെ സേനാ മേധാവികളിൽ കരസേനാ മേധാവി ജനറൽ à´Žà´‚. à´Žà´‚. നരവനെയാണ് ഏറ്റവും മുതിർന്നയാൾ..സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ തീരുമാനിച്ചാൽ, നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകും..

arrow_upward