Admin | international | Dec 15 2021
ബെയ്ജിങ് ശീതകാല ഒളിംപിക്സിനു നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ബ്രിട്ടനും.കഴിഞ്ഞ ദിവസം യുഎസ്എ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും നീക്കം.ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മൂലമാണു നടപടിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. ഒരൊറ്റ മന്ത്രിയും ശീതകാല ഒളിംപിക്സിനു പോകില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു. ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യങ്ങളിൽനിന്ന് ഒരു നയതന്ത്ര പ്രതിനിധിപോലും ഒളിംപിക്സ് ഉദ്ഘാടന, സമാപന ചടങ്ങുകളിലോ മറ്റു പരിപാടികളിലോ പങ്കെടുക്കില്ല. എന്നാൽ, അത്‍ലീറ്റുകൾ മത്സരിക്കാനിറങ്ങും. 2022 ഫെബ്രുവരി 4 മുതൽ 20 വരെയാണു ശീതകാല ഒളിംപിക്സ്.