Indian expand_more

കസ്തൂരിരംഗൻ സമിതി: നാലാം കരടിന്റെ കാലാവധി December 31 നു അവസാനിക്കും

Admin | indian | Jan 03 2022

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ സമിതിയുടെ ശുപാർശയുമായി ബന്ധപ്പെട്ടു കേന്ദ്രം ഇറക്കിയ നാലാമത് കരടു വിജ്ഞാപനത്തിന്റെ കാലാവധി 31  നു അവസാനിക്കും. കേരളത്തിന്റെ ആശങ്കകൾ പുതിയ കരടുവിജ്‍ഞാപനത്തിൽ പരിഹരിക്കപ്പെടുമെന്നാണു രുതുന്നതെന്നു സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി നടന്ന ചർച്ചയിൽ നോൺ കോർ മേഖലയായി തിരിക്കുന്ന സ്ഥലത്തിന്റെ സ്വഭാവം, ഇവിടത്തെ നിയന്ത്രണവും അധികാരവും തുടങ്ങിയ കാര്യങ്ങളിൽ രേഖാമൂലം ഉറപ്പുവേണമെന്ന ആവശ്യമാണു കേരളം ഉന്നയിച്ചത്. നോൺ കോർ മേഖലയിൽ സാധാരണ നിലയിലുള്ള ജീവിതവും പ്രവർത്തനവും അനുവദിക്കുമെന്ന ഉറപ്പ് കേന്ദ്രം വാക്കാൽ നൽകിയിരുന്നു. ഇക്കാര്യം വിജ്ഞാപനത്തിന്റെ ഭാഗമാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം.എന്നാൽ, കരടിൽ നിർദേശിച്ച ഇഎസ്എ പരിധിയിൽ മാറ്റം വരുത്തുന്നതു തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2018ൽ ഉത്തരവിട്ടിരുന്നു. അതിനാൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചുള്ള ഭേദഗതികൾ വരുത്തണമെങ്കിൽ എൻജിടിയുടെ അനുമതി വേണ്ടിവരുമെന്ന പ്രതിസന്ധിയുണ്ട്.

arrow_upward